മുഖ്യമന്ത്രി പദം : കെ.എം മാണി മൌനം വെടിയണമെന്ന് പന്തളം സുധാകരന്‍

Sunday 3 August 2014 3:13 pm IST

തിരുവനന്തപുരം: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസിലുയരുന്ന ആവശ്യത്തില്‍ മാണി മൗനം വെടിയണമെന്ന കെപിസിസി വക്താവ് പന്തളം സുധാകരന്‍. ഇല്ലെങ്കില്‍ അത് യുഡിഎഫില്‍ ആശയക്കുഴപ്പുണ്ടാക്കാനുള്ള ബുദ്ധിപരമായ മൗനമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ കുതിരകച്ചവടത്തിനുള്ള നീക്കമായി ഇതിനെ കൂട്ടിവായിച്ചാലും അത്ഭുതപ്പെടാനാകില്ല. കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയുടെ കരുവാകരുതെന്നും പന്തളം ഫേസ്ബുക്കില്‍ പറയുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ ഹതാശരായ സിപിഎം യുഡിഎഫില്‍ വിള്ളലുണ്ടായാല്‍ മാത്രമേ ഇനി തങ്ങള്‍ക്കു ഭരണത്തിലേക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകൂ എന്ന തിരിച്ചറിവിലാണ്. അതിനുള്ള കരുവായി യുഡിഎഫിന്റെ അവിഭാജ്യ ഘടകമായ കേരള കോണ്‍ഗ്രസ്‌ നിന്നു കൊടുക്കരുത്. ലോക് സഭ തെരഞ്ഞടുപ്പ് വിജയം മാണിസാര്‍ കൂടി നേതൃത്വം നല്കുന്ന സര്‍ക്കാരിലും യുഡിഎഫിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ശക്തമായ തെളിവാണ്. അതു കാത്തു സൂക്ഷിച്ചു മുന്നേറാന്‍ യുഡിഎഫിലെ എല്ലാ കക്ഷികളും ബാധ്യസ്ഥരാണ്. അല്ലാതെ എല്‍ഡിഎഫിന്റെ കരിഞ്ഞുണങ്ങിയ മോഹങ്ങള്‍ക്ക് ഇതള്‍ വിരിയിക്കുകയല്ല നമ്മുടെ ധര്‍മ്മമെന്നും പന്തളം സുധാകരന്‍ ഓര്‍മ്മിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.