ഇടുക്കിയില്‍ മഴ തുടരുന്നു, ഡാമുകളില്‍ ജലനിരപ്പുയരുന്നു

Sunday 3 August 2014 8:30 pm IST

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മഴ തുടരുകയാണ്. ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി ഡാമില്‍ 2342.98 അടി ജലമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2380 അടി ജലം ഡാമിലുണ്ടായിരുന്നു. മുല്ലപ്പെരിയാറില്‍ നേരിയതോതിലാണ് ജലനിരപ്പുയരുന്നത്. 120.6 അടിയാണ് ഇപ്പോഴത്തെ നില.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 131.4 അടി വെള്ളമുണ്ടായിരുന്നു. ഈ മണ്‍സൂണില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ മാത്രമാണ് ജില്ലയില്‍ മെച്ചപ്പെട്ട മഴകിട്ടിത്തുടങ്ങിയിരിക്കുന്നത്. ഉടുമ്പന്‍ചോല താലൂക്കില്‍ ഇന്നലെ 132.8 എം.എം മഴയാണ് ലഭിച്ചത്. തൊടുപുഴ താലൂക്കിലാണ് ഏറ്റവും കുറവ് മഴ. ഇവിടെ 33.2 മില്ലീമീറ്ററായിരുന്നു മഴ. പീരുമേട്ടില്‍ 64, ഇടുക്കിയില്‍ 43.2, ദേവികുളത്ത് 65, എന്നിങ്ങനെയാണ് റവന്യൂ വിഭാഗത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന കണക്ക്. ഇന്നലെ ജില്ലയില്‍ 67.64 എം.എം മഴയാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം കേവലം 9.3എം.എം മഴയായിരുന്നു ഇടുക്കി ജില്ലയില്‍ ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.