കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് കെ.പെരച്ചന് നൂറുകണക്കിനാളുകളുടെ അന്ത്യാഞ്ജലി. ശനിയാഴ്ച വൈകിട്ട് മരണവിവരമറിഞ്ഞതുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് സംഘ-വിവിധക്ഷേത്രപ്രവര്ത്തകരാണ് ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യാലയമായ ചാലപ്പുറത്തെ മാധവകൃപയില് എത്തിയത്. സംഘടനാ നേതാക്കളും സാധാരണ പ്രവര്‍ത്തകരും തങ്ങളുടെ ജ്യേഷ്ഠസഹോദരന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
മാധവകൃപയിലെ പൊതുദര്‍ശനത്തിനുശേഷം ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മാങ്കാവ് ശ്മശാനത്തിലേക്ക് നീങ്ങി. എം.ടി. വിശ്വനാഥന്റെ നേതൃത്വത്തില്‍ ശ്രേഷ്ഠാചാരസഭാ പ്രവര്‍ത്തകരാണ് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അന്ത്യപ്രണാമവും പ്രാര്‍ത്ഥനയ്ക്കും ശേഷം 12 മണിയോടെയാണ് വിലാപയാത്രപുറപ്പെട്ടത്.
ആര്എസ്എസ്ക്ഷേത്രീയപ്രചാരക് സ്ഥാണുമാലയന്‍, ക്ഷേത്രീയസമ്പര്ക്ക് പ്രമുഖ് എ.ആര് മോഹന്‍, പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടിമാസ്റ്റര്‍, സീമാ ജാഗരണ്‍ മഞ്ച് ദേശീയസഹസംഘടനാ സെക്രട്ടറി എ. ഗോപാലകൃഷ്ണന് , പ്രാന്ത പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണന്, സഹപ്രാന്ത പ്രചാരക് പ്രമുഖ് കെ.ഗോപാലന്‍കുട്ടി, സഹപ്രാന്തപ്രചാരക് എസ്.സുദര്ശന്, വിഭാഗ് പ്രചാരക് മുരളീധരന്, വിഭാഗ് കാര്യവാഹ് കെ.പി. രാധാകൃഷ്ണന്, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി.ബാലകൃഷ്ണന്, ഡപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, യൂണിറ്റ് മാനേജര്‍ വി. അനില്‍കുമാര്‍, എ.ദാമോദരന്‍, സംഭാഗ് കാര്യവാഹ് ടി.പി. സുരേഷ്ബാബു, ബിജെപി ദേശീയസെക്രട്ടറി പി. കൃഷ്ണദാസ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.സി. മോഹനന് മാസ്റ്റര്‍, പി.പി. മുകുന്ദന്, എസ്. രാമനുണ്ണി, എ.വിനോദ്, മാറാട് ടി. സുരേഷ്, കെ.ആര്. കണ്ണന്, എന്‍. സദാനന്ദന്, കെ. സേതുമാധവന്, കെ. വേലായുധന്, വി.വി. രാജന്, പി. ഹരീഷ് കുമാര്‍, ഡോ. എന്‍.ആര്. മധു. അഡ്വ. കെ.പി. പ്രകാശ്ബാബു, കെ.ടി. വിപിന്‍, വത്സന് തില്ലങ്കേരി, പി. ജിജേന്ദ്രന്‍, നീലേശ്വരം ഭാസ്കരന്, ഡോ. ബാലസരസ്വതി, അഹല്യാശങ്കര്‍, ബി.കെ. പ്രേമന്, എന്‍.സി.വി. നമ്പൂതിരി, കെ.നന്ദകുമാര്‍, നിധീഷ്, എന്‍.പി. രാധാകൃഷ്ണന്, പള്ളിയറ രാമന്, പി. രഘുനാഥ്, തുടങ്ങി നിരവധിപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പെരച്ചന്റെ അടുത്ത ബന്ധുക്കളായ പ്രകാശന്, സരോജിനി, വിജേഷ്, ഗീത, ഉഷ, സദാനന്ദന്, അനില്‍ കുമാര്‍ എന്നിവരും അന്ത്യചടങ്ങുകളില്‍ പങ്കെടുത്തു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ബിഎംഎസ്, മാറാട് അരയസമാജം, ഭാരതീയ വിദ്യാനികേതന്‍, ജന്മഭൂമി, പൂര്‍വ്വസൈനിക സേവാപരിഷത്ത്. ബാലഗോകുലം, ഹിന്ദു ഐക്യവേദി, തുടങ്ങി നിരവധി സംഘടനകള്‍ക്ക് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: