ആലുവ: മെട്രോ റെയിലിന്റെ ആദ്യസ്റ്റേഷന് നിര്‍മ്മാണം ആലുവ പുളിഞ്ചോട് കവലയില്‍ ആരംഭിച്ചു. സ്റ്റേഷന് നിര്‍മ്മാണത്തിന് മുന്നോടിയായി ഉയരകൂടുതലുള്ള വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മൂന്നാഴ്ച്ച മുമ്പ് ബൈപ്പാസില്‍ റോഡില്‍ നിന്ന് 4.8 മീറ്റര്‍ ഉയരത്തില്‍ ക്രോസ് ബാര്‍ സ്ഥാപിച്ചെങ്കിലും അജ്ഞാത വാഹനം ഇടിച്ച് തകര്‍ത്തിരുന്നു.
ഇതേതുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച ക്രോസ് ബാര്‍ പുനസ്ഥാപിച്ച ശേഷമാണ് സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിച്ചത്. ആലുവയില്‍ നിന്നാരംഭിക്കുന്ന മെട്രോ റെയിലിന്റെ ആദ്യ സ്റ്റേഷന് ബൈപ്പാസ് ആണെങ്കിലും ഇവിടെ ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്നത് വൈകുന്നതിനാലാണ് രണ്ടാമത്തെ സ്റ്റേഷന്റെ നിര്‍മ്മാണം ആദ്യമാരംഭിച്ചിരിക്കുന്നത്.
സ്റ്റേഷനുകള്‍ക്കായി വെര്‍ട്ടിക്കല്‍ പോര്‍ട്ടല്‍ ഭീമുകളില്‍ ഇരുമ്പ് ഗര്‍ഡര്‍ സ്ഥാപിക്കുകയാണ്. ദേശീയ പാതയ്ക്ക് കുറുകെ ക്രെയിനിന്റെ സഹായത്തോടെയാണ് ഇത് സ്ഥാപിച്ചത്. ഡി.എം.ആര്.സിയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാരായ ഈജീസ് തയ്യാറാക്കുന്ന സ്ട്രകച്ചറല്‍ ഡിസൈന്‍ അനുസരിച്ചാണ് സ്റ്റേഷന് നിര്‍മ്മിക്കുന്നത്. എല്ലാം കേരളീയ മാതൃകയിലും വ്യത്യസ്ഥവുമായിരിക്കും.
മെട്രോ റെയില്‍ നിര്‍മ്മാണത്തിനായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കല്‍ അവസാനഘട്ടത്തിലാണ്. പുളിഞ്ചോട് ഭാഗത്ത് ആറ് ഗര്‍ഡറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് പദ്ധതിയില്‍ സുപ്രധാനമായ സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. സ്റ്റേഷന് നിര്‍മ്മാണം ആരംഭിച്ചതോടെ കെ.എസ്.ആര്.ടി.സിയുടെ എറണാകുളം അങ്കമാലി ഡബിള്‍ ഡക്കര്‍ ബസും സര്‍വീസ് നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: