സ്വന്തം നിലയില്‍ ആക്രമിക്കുമെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

Saturday 1 October 2011 11:37 am IST

വാഷിങ്ടണ്‍: ഹഖാനി ഗ്രൂപ്പിനെതിരേ പാക്കിസ്ഥാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ ചെയ്തതു പോലെ സ്വന്തം നിലയില്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസ് സെക്രട്ടറി ജെ. കാര്‍ണി മുന്നറിയിപ്പു നല്‍കി. പാക്കിസ്ഥാനുമായുള്ള യു.എസ് ബന്ധം ഒരേസമയം സങ്കീര്‍ണവും പ്രധാനവുമാണ്. ഭീതരതയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ പ്രധാന പങ്കാളിയാണ്. യുദ്ധം തുടരുകയാണ്. പാക്കിസ്ഥാന്റെ സഹകരണം തുടര്‍ന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും കാര്‍ണി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തുന്ന യുദ്ധത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഹഖാനി ഗ്രൂപ്പിന് പാക്കിസ്ഥാന്‍ താവളമൊരുക്കുന്നു എന്നതാണ് പ്രശ്‌നമെന്നും ജെ. കാര്‍ണി പറഞ്ഞു. പാക് രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐ.ക്ക് ഹഖാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ഐ.എസ്.ഐ. മേധാവി ഷുജ പാഷ കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിഷേധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.