ഝാര്‍ഖണ്ഡില്‍ വീണ്ടും ലൗ ജിഹാദ്: സമഗ്രാന്വേഷണം വേണം-വിഎച്ച്പി

Friday 29 August 2014 9:50 pm IST

റാഞ്ചി: ഝാര്‍ഖണ്ഡില്‍ വീണ്ടും ലൗവ് ജിഹാദ്. ഹിന്ദുവാണെന്ന് പറഞ്ഞ് പ്രേമം നടിച്ച് ഹിന്ദുപെണ്‍കുട്ടിയെ കൊണ്ടുപോയി ചതിച്ചതിനെ തുടര്‍ന്ന് ഛാത്ര ജില്ലയിലെ ഒരു മുസ്ലിം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രേമം നടിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയുമായി ഇയാള്‍ ഒളിച്ചോടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതാപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബിജെപി, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ദ് നടത്തി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകലിന് കേസ് എടുത്തതായി ഛാത്ര എസ്പി പ്രശാന്ത് കുമാര്‍ കരണ്‍ പറഞ്ഞു.
സോനു കുമാര്‍ എന്ന പേരില്‍ ഹിന്ദുവാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുമായി ഇയാള്‍ ഇഷ്ടത്തിലായതത്രെ. പിന്നീട് ചതിക്കുകയായിരുന്നു. ഈ റൂട്ടില്‍ സ്വകാര്യ ബസിലെ കണ്ടക്ടറായ ഇയാള്‍ പെണ്‍കുട്ടി കോളേജില്‍ പോകുമ്പോള്‍ പ്രലോഭിപ്പിച്ചാണ് വശത്താക്കിയത്. മുഴുവന്‍ ലൗ ജിഹാദ് സംഭവങ്ങള്‍ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗംഗാ യാദവ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.