പകര്‍ച്ചപ്പനി : കൊല്ലത്ത് രണ്ട് പേര്‍ മരിച്ചു

Saturday 1 October 2011 1:08 pm IST

കൊല്ലം: പനി ബാധിച്ച് സംസ്ഥാനത്തു രണ്ടു പേര്‍ മരിച്ചു. പത്തനാപുരം സ്വദേശി അനീഷ്, കൊല്ലം സ്വദേശി രവീന്ദ്രന്‍പിള്ള എന്നിവരാണു മരിച്ചത്. രവീന്ദ്രന്‍പിള്ളയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 20 ആയി. എലിപ്പനി ബാധിച്ച് 72 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 22 പേര്‍ പകര്‍ച്ചപ്പനി ബാധിച്ചും ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതുവരെയും ഇവിടെ പനി വാര്‍ഡുകള്‍ തുറന്നിട്ടില്ല. രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.