മൊണാക്കോ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പുകള്‍ നിശ്ചയിക്കപ്പെട്ടു. നിലവിലെ ചാമ്പ്യന്‍ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് കരുത്തര്‍ ലിവര്‍പൂളും ഒരേ ഗ്രൂപ്പില്‍.
ബി ഗ്രൂപ്പിലാണ് ഇരു സംഘങ്ങള്‍ക്കും ഇടം. ജര്‍മന്‍ പട ബയേണ്‍ മ്യൂണിച്ചും പ്രീമിയര്‍ ലീഗ് ജേതാവ് മാഞ്ചസ്റ്റര്‍ സിറ്റിയും ഗ്രൂപ്പ് ഇയില്‍ മല്ലിടും.
സ്പാനിഷ് ജൈന്റ്സ് ബാഴ്സലോണയും ഫ്രഞ്ച് പ്രതിനിധി പാരീസ് സെയ്ന്റ് ജെര്‍മെയ്നും ഹോളണ്ടില്‍ നിന്നുള്ള അയാക്സ് ആസ്റ്റാര്ഡാമും ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിനെ മരണഗ്രൂപ്പായി വിലയിരുത്താം. ഗ്രൂപ്പുകളും ടീമുകളും ചുവടെ:
ഗ്രൂപ്പ് എ: അത്ലറ്റികോ മാഡ്രിഡ്, യുവന്റസ്, ഒളിംപ്യാകോസ്, മാല്‍മോ (സ്വീഡന്).
ബി: റയല്‍ മാഡ്രിഡ്, ബേസല്‍, ലിവര്‍പൂള്‍, ലുഡോഗോര്ട്ടെസ് (ബള്‍ഗേറിയ)
സി: ബെന്‍ഫിക്ക, സെനിത്, ബയര്‍ ലെവര്കൂസന്, മൊണാക്കോ.
ഡി: ആഴ്സനല്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ഗലാറ്റസരെ, ആന്ഡര്ലെഷ്(ബെല്‍ജിയം).
ഇ: ബയേണ്‍ മ്യൂണിച്ച്, മാഞ്ചസ്റ്റര്‍ സിറ്റി, സിഎസ്കെഎ മോസ്കോ, റോമ.
എഫ്: ബാഴ്സലോണ, പിഎസ്ജി, അയാക്സ്, അപ്പോയല്‍ (സൈപ്രസ്)
ജി: ചെല്‍സി, ഷാല്‍ക്കെ, സ്പോര്‍ട്ടിംഗ് ലിസ്ബണ്‍, മാരിബൊര് (സ്ലൊവേന്യ).
എച്ച്: എഫ്സി പോര്‍ട്ടോ, ഷാക്തര്‍, അത്ലറ്റിക് ബില്‍ബാവോ, ബേറ്റ് ബോറിസോവ് (ബെലാറസ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: