ഭക്തരില്‍ ധര്‍മ്മബോധം പകരുന്ന സങ്കേതമാകണം ക്ഷേത്രം; സ്വാമി ദേവചൈതന്യ

Monday 1 September 2014 9:24 pm IST

തൊടുപുഴ : ലോകത്ത് നിലനില്‍ക്കുന്ന മുഴുവന്‍ പ്രാചീന സംസ്‌കാരങ്ങളും ഒന്നൊന്നായി തകരുമ്പോഴും ലോകത്തിന്റെ ഗുരുസ്ഥാനത്ത് ഇന്ന് നിലനില്‍ക്കാന്‍ ഭാരതത്തെ സാദ്ധ്യമാക്കുന്നത് ഹൈന്ദവ കുടുംബ സങ്കല്‍പ്പം നിലനില്‍ക്കുന്നതുകൊണ്ടാണ് എന്ന് ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ സ്വാമി ദേവചൈതന്യ പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ അന്തഃസത്ത പുതിയ തലമുറകളിലേക്ക് പകര്‍ന്നുനല്‍കിയത് കുടുംബ അന്തരീക്ഷത്തില്‍ നിന്നാണ്. ധര്‍മ്മബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ ഇന്നലെകളില്‍ നമുക്ക് സാദ്ധ്യമായിരുന്നു. വൈദേശിക ഉപഭോഗ സംസ്‌കാരം ധര്‍മ്മബോധത്തില്‍ നിന്നും പുതിയ തലമുറകളെ മാറ്റുന്നതാണ് ഈ രാജ്യം നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും സ്വാമി പറഞ്ഞു. തൊടുപുഴയില്‍ നടക്കുന്ന ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേശോത്സവം പോലുള്ള ആഘോഷങ്ങള്‍ അതിന്റെ തത്വജ്ഞാനത്തെ പുതിയ തലമുറകളിലേക്ക് പകരുവാന്‍ സഹായകമാകുന്നു. ഭക്തരില്‍ ധര്‍മ്മബോധം പകരുന്ന സങ്കേതങ്ങളായിരിക്കണം ക്ഷേത്രമെന്നും അപ്പോള്‍ മാത്രമാണ് ക്ഷേത്രസങ്കല്‍പ്പത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അര്‍ത്ഥത്തെ പൂര്‍ണ്ണതയിലെത്തിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.