കൊച്ചി: അത്തം മുതല്‍ ചതയം വരെ മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ബാനര്‍ജി റോഡിലുള്ള സര്‍ക്കാര്‍, കണ്‍സ്യൂമര്‍ ബിവറേജസ് ഔട്ട്ലെറ്റിലേക്ക് മാര്‍ച്ച് നടത്തി അടച്ചു പൂട്ടിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചുപൂട്ടണം.
മദ്യവില്‍പ്പനയിലൂടെ കിട്ടുന്ന അധിക വരുമാനം ഉപേക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈജു പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന സമിതിയംഗങ്ങളായ അരുണ്‍ കല്ലാത്ത്, പി.എച്ച്. ശൈലേഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന്, ജനറല്‍ സെക്രട്ടറി അനൂപ് ശിവന്, സെക്രട്ടറി വി. ജി. സന്ദീപ്, ജീവന്‍ലാല്‍, ആലുവ മണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ്, ജനറല്‍ സെക്രട്ടറി രാകേഷ് പി. എന്‍. കൊച്ചി മണ്ഡലം പ്രസിഡന്റ് റിനു ഹര്ഷന്, ജനറല്‍ സെക്രട്ടറി സ്വരാജ് പി. ആര്., വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നിഥിന് പി. പി., എറണാകുളം മണ്ഡലം പ്രസിഡന്റ് സുഭീഷ്, ജില്ലാ കമ്മറ്റിയംഗം അഡ്വ. അനീഷ് ജെയ്ന്‍, ഷെറി പറവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: