കിഴക്കമ്പലം: ഓണം മേളയോടനുബന്ധിച്ച് കിഴക്കമ്പലത്ത് വിപണന മേള നടത്തുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതിയും ഒരുപറ്റം മതതീവ്രവാദ സംഘടനകളും നടത്തിയ അക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കഴിഞ്ഞ രാത്രിയില്‍ കിഴക്കമ്പലത്ത് നടന്ന അക്രമത്തില്‍ ബിജെപി കിഴക്കമ്പലം പഞ്ചായത്ത് സമിതിയും മണ്ഡലം സമിതിയും പ്രതിഷേധിച്ചു. വാഹനങ്ങള്‍ തീയിട്ടും പത്തോളം ബൈക്കുകള്‍ അടിച്ച് തകര്‍ത്തും ബിജെപിയുടെയും ഓണാഘോഷ മേളയുടെയും നിരവധി ബോര്‍ഡുകള്‍ തകര്‍ക്കുകയും പോലീസ്കാര്‍ക്കെതിരെ കല്ലെറിയുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തത്.
തീവ്രവാദികളുടെ കേന്ദ്രമാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ മുഴുവന്‍ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി ചെറുത്ത് തോല്പ്പിക്കണമന്നാണ് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: