കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Saturday 1 October 2011 2:56 pm IST

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ എം.പി കനിമൊഴിയുടെയും കലൈഞ്ജര്‍ ടി.വി. മേധാവി ശരത്‌ കുമാറിന്റെയും ജാമ്യാപേക്ഷ സി.ബി.ഐ കോടതി മാറ്റിവെച്ചു. ഒക്‌ടോബര്‍ 17 ന്‌ വീണ്ടും പരിഗണിക്കും. കനിമൊഴിക്കെതിരായ കുറ്റം പതിനഞ്ചാം തീയതി ചുമത്തും. കനിമൊഴിക്കെതിരെയുള്ള കുറ്റം ചുമത്തിയതിന് ശേഷമേ അവരുടെ ജാമ്യം പരിഗണിക്കാവൂവെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. കുറ്റം ചുമത്താതെ ജാമ്യം പരിഗണിക്കരുതെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം പരിഗണിക്കുന്നത് മാറ്റിയത്. കലൈഞ്ജര്‍ ടി.വി തുടങ്ങുന്നതിന് 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് കനിമൊഴിയേയും ശരത് കുമാറിനെയും മെയ് 17ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ നല്‍കിയ രണ്ടാമത്തെ കുറ്റപത്രത്തിലാണ് കനിമൊഴിക്കെതിരെ പരാമര്‍ശമുള്ളത്. കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ മാത്രമേ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നുള്ളൂ എന്ന്‌ കനിമൊഴിയുടെ അഭിഭാഷകന്‍ സുശില്‍ കുമാര്‍ പ്രത്യേക കോടതി ജഡ്ജി ഒ.പി സെയ്‌നിയുടെ മുമ്പാകെ വ്യക്തമാക്കി. കുറ്റം ചുമത്തിയ മറ്റ് പ്രതികള്‍ക്കുള്ള ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.