ആക്രമണത്തിനിരയായ അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി

Saturday 1 October 2011 5:33 pm IST

തിരുവനന്തപുരം: വാളകത്ത്‌ ആക്രമണത്തിനിരയായ അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി. മജിസ്‌ട്രേട്ട്‌ എ.എം.അഷ്‌റഫാണ്‌ ഇന്ന്‌ ഉച്ചയോടെ കൃഷ്‌ണകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്‌. കൃഷ്‌ണകുമാറിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ മജിസ്‌ട്രേട്ടും പോലീസും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കൃഷ്‌ണകുമാര്‍ അബോധാവസ്ഥയിലായതിനാല്‍ അതിന്‌ കഴിഞ്ഞിരുന്നില്ല. അതേസമയം കൃഷ്‌ണകുമാറിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ ആര്‍.ബാലകൃഷ്‌ണപിള്ളയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്‌. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്‌ത്‌ വിട്ടയച്ച ജ്യോത്സ്യന്‍ ശ്രീകുമാറിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ തലേദിവസം ജ്യോത്സരുടെ വീട്ടില്‍ കൃഷ്ണകുമാര്‍ എത്തിയിരുന്നു. പോലീസ്‌ ഇതു സംബന്ധിച്ച്‌ യാതൊരു വിവരവും നല്‍കുന്നില്ല. അതിനിടെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ദക്ഷിണമേഖലാ ഐ.ജി പത്മകുമാര്‍ കൊട്ടാരക്കരയിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.