ന്യൂദല്‍ഹി: ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 138.35 പോയിന്റ് ഉയര്‍ന്ന് 26,776.46ല്‍ എത്തി. അതേസമയം നിഫ്റ്റി 50.90 പോയിന്റ് ഉയര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി 8,005.25 പോയിന്റ് കടന്നു.
കോള്‍ ഇന്ത്യ, എന്‍ടിപിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എല്‍ ആന്റ് ടി തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സ് സൂചികയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.
ഭേല്‍, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നഷ്ടത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: