കോഴിക്കോട്: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐക്കാര്‍ മുഖ്യമന്ത്രിയെ കരിക്കൊടി കാട്ടി. കോഴിക്കോട് പയ്യോളി പാക്കനാര്പുരത്തിന് സമീപത്താണ് സംഭവം. ഇരിങ്ങത്ത് കേളപ്പജി സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: