റോഡരികിലെ പൊടി

Monday 1 September 2014 2:31 pm IST

ചിന്തകളുടെകൂടെ പോകരുത്. ചിന്തകളുടെകൂടെപ്പോയാല്‍ ശരീരമേ ഇവിടെ കാണൂ. മനസ്സ് മറ്റെവിടെയെങ്കിലും ആയിരിക്കും. ചെമ്മണ്ണു നിറഞ്ഞ വഴിയില്‍ക്കൂടി വണ്ടിപോകുന്നതു കണ്ടിട്ടില്ലേ? പൊടി അടിച്ചുപറത്തി വണ്ടി മുന്നോട്ടുപോകും. വണ്ടി കാണുവാനേ പറ്റില്ല. അതിന്റെ പിന്നാലെയാണു നമ്മള്‍ പോകുന്നതെങ്കില്‍ പൊടിയില്‍ കുളിച്ചതുതന്നെ. റോഡരികില്‍നിന്നാലും പൊടിയടിക്കും. അതിനാല്‍ വണ്ടിവരുന്നുവെന്നു കണ്ടാല്‍ ദൂരെ മാറിനില്‍ക്കണം. അതുപോലെ, ചിന്തകളെ നമ്മള്‍ അകന്നുനിന്നു വീക്ഷിക്കണം. അടുത്തുപോയാല്‍ നമ്മളറിയാതെ നമ്മളെക്കൂടി വലിച്ചുകൊണ്ടുപോകും. ദൂരെ മാറിനിന്നാല്‍ ഉയര്‍ന്നുപൊങ്ങിയ പൊടി ശാന്തമാകുന്നതു കാണാം. ശ്രീ മാതാ അമൃതാനന്ദമയീ ദേവീ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.