കണ്ണൂരിലെ സിപിഎം അരുംകൊലയില്‍ വ്യാപക പ്രതിഷേധം

Monday 1 September 2014 9:34 pm IST

കോട്ടയം: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരീക് ശിക്ഷന്‍ പ്രമുഖ് കെ. മനോജിനെ സിപിഎം ഗുണ്ടാസംഘം അരുംകൊലനടത്തിയതില്‍ ജില്ലയില്‍ പ്രതിഷേധം വ്യാപകമാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘ വിവിധ ക്ഷേത്ര പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയം ടൗണില്‍ നടന്ന പ്രകടനത്തിന് വിഭാഗ് സഹകാര്യവാഹ് ഡി. ശശികുമാര്‍, ജില്ലാ സഹകാര്യവാഹ് ആര്‍. സാനു, ജില്ലാ ബൗദ്ധിക് പ്രമുഖ് ഒ.ആര്‍. ഹരിദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, താലൂക്ക് കാര്യവാഹ് എസ്. ഹരികുമാര്‍, സഹ കാര്യവാഹ് എം.എസ്. മനു, ബിഎംഎസ് ജില്ലാ സെക്രട്ടറി നളിനാക്ഷന്‍, എബിവിപി ജില്ലാ സഹപ്രമുഖ് വിനീത് എന്നിവര്‍ നേതൃത്വം നല്‍കി. വൈക്കം, ഏറ്റുമാനൂര്‍, പാലാ, പാമ്പാടി, പൊന്‍കുന്നം, ചങ്ങനാശേരി, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലടക്കം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പൊന്‍കുന്നത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ജില്ലാ പ്രചാരക് ശ്രീജിത്ത്, താലൂക്ക് കാര്യവാഹ് ഹരികൃഷ്ണന്‍, ജില്ലാ ശാരീരിക് പ്രമുഖ് രാജേഷ്, ജില്ലാ ബൗദ്ധിക് പ്രമുഖ് ബി. രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. പാലായില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളായ സി.കെ.അശോകന്‍, പി.വി. ചന്ദ്രന്‍, പി.ശ്രീകുമാര്‍, ഡോ. എന്‍.കെ. മഹാദേവന്‍, എ.കെ. സോമശേഖരന്‍, ബി. രാമചന്ദ്രന്‍, ഡോ.എസ്. സുകുമാരന്‍ നായര്‍, ജി. രഞ്ജിത്, വി. മുരളീധരന്‍, എ.കെ. ശശി, വി.സി. ചന്ദ്രന്‍, സിബി മേവിട എന്നിവര്‍ നേതൃത്വം നല്‍കി. വൈക്കത്ത് നടത്തിയ പ്രകടനത്തില്‍ താലൂക്ക് കാര്യവാഹ് സോമശേഖരന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി സി.എസ്. സന്തോഷ്, രാജേഷ്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹര്‍ത്താലിന്റെ ഭാഗമായി ഇന്ന് ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.