പകല്‍ സമയത്തും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നു

Saturday 1 October 2011 5:34 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്തും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നു. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ കാര്യമായ കുറവ് വന്നതാണ് ഇതിന് കാരണം. നിലവില്‍ വൈകുന്നേരം ആറര മണി മുതല്‍ പത്തര മണി വരെയാണ് ലോഡ് ഷെഡ്ഡിങ് ഉള്ളത്. കേരളത്തിന് കിട്ടേണ്ട കേന്ദ്ര വിഹിതത്തില്‍ 400 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വൈദ്യൂതി ബോര്‍ഡ് നല്‍കുന്ന വിശദീകരണം. സംസ്ഥാനത്തിന്റെ വൈദ്യുതി പതിസന്ധി പരിഹരിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.