തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മുന്നണി സംവിധാനം പൊളിച്ചെഴുത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി. കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തുനിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് അണിചേരുന്നത് ഇതാണ് സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന സമിതി യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ദേശീയ തലത്തിലുണ്ടായ മാറ്റത്തിന് അനുസൃതമായി കേരള രാഷ്ട്രീയത്തിലും ആരോഗ്യകരമായ മാറ്റത്തിന് ബിജെപി നേതൃത്വം നല്‍കും.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം. ബാറുകള്‍ പൂട്ടിയെന്ന് മേനിനടിക്കുന്ന സര്‍ക്കാര്‍ ബിവറേജസ് കോര്പ്പറേഷന് വഴി മദ്യവില്‍പ്പന നടത്തുന്നത് വിചിത്രമാണ്. മദ്യനിരോധനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല എന്നാണിത് വ്യക്തമാകുന്നത്, ബിജെപി പ്രമേയത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ അഴിമതി എല്ലാ അതിരുകളും ലംഘിക്കുകയാണ്, പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: