അഹന്താ മനസ്സ്

Tuesday 2 September 2014 9:20 pm IST

അഹന്തയും ലോകവും ഉണ്ടാവുന്നതിനും മുമ്പുള്ള അവസ്ഥ. അതില്‍ ദ്രഷ്ടാവും ദൃഷ്ടിയും എല്ലാം അടങ്ങും. സിനിമയുടെ തിരശ്ശീലയില്‍ കാണുന്ന രൂപങ്ങളെല്ലാം ആ തിരയില്‍ പതിപ്പിക്കുന്ന വെളിച്ചത്തില്‍ എങ്ങനെ വ്യക്തമാകുന്നുവോ, അതുപോലെ ഉടലും ഉലകവും എല്ലാം മഹത് എന്നുപറയപ്പെടുന്ന ആ ആഭാസപ്രകാശത്തില്‍ പതിച്ച മനസ്സിലാണ് ലോകവും ദേഹവുമെല്ലാം ഉണ്ടാവുന്നത്, കാണപ്പെടുന്നത്. മനസ്സിനുള്ളില്‍ പതിഞ്ഞുകിടക്കുന്ന സംസ്‌ക്കാരങ്ങളാണ് ആഭാസപ്രകാശം നേടി ലോകവും ദേഹവുമൊക്കെയായി വിളങ്ങുന്നത്. അഹന്താമനസ്സ് ഉപാധികളെത്തന്നെ താനായി അഭിമാനിക്കുന്നു. അതിനാല്‍ ലോകത്തെ തന്നില്‍നിന്നും വേറെയായി കാണപ്പെടുന്നു. - രമണമഹര്‍ഷി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.