ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു

Tuesday 2 September 2014 10:15 pm IST

ഇടുക്കി: ഇടുക്കി ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി. ചെറുതോണി ഡാം കവാടത്തില്‍ ചേര്‍ന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ സന്ദര്‍ശകര്‍ക്ക് ആദ്യ പാസ് നല്കി. ഈ മാസം 30-ാം തീയതി വരെയാണ് സന്ദര്‍ശനാനുമതി. കുട്ടികള്‍ക്ക് 5 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ജലാശയത്തില്‍ രണ്ട് ബോട്ടുകള്‍ ബോട്ടിംഗിനായി ഒരുക്കിയിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന ടീമിന് 15 മിനിറ്റ് ബോട്ടിംഗിന് 600 രൂപയാണ് ചാര്‍ജ്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലുമ്പന്‍ സമാധിക്ക് സമീപത്തു നിന്ന് ഡാമിലേക്കുള്ള റോഡില്‍ ഒരുവശത്തേക്കുള്ള ഗതാഗതമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെറുതോണി ഡാം കവാടത്തില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ മെഡിക്കല്‍ കോളേജ് കവാടത്തിലൂടെ പുറത്തേക്ക് പോകത്തക്കവിധത്തിലാണ് ക്രമീകരണം. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇടുക്കി ഐഡിഎ ഗ്രൗണ്ടിലാണ്. ഇടുക്കി ഡാമിന്റെ ചുവടു ഭാഗത്തും സഞ്ചാരികള്‍ക്ക് ആര്‍ച്ച് ഡാമിന്റെ മനോഹാരിത ദര്‍ശിക്കാനാകും. ചെറുതോണി - ഇടുക്കി ഡാമുകള്‍ കൂടാതെ ഹില്‍വ്യൂ പാര്‍ക്കും സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.