കൊച്ചി: ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെയും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകളും, ഇന്ത്യയിലെ ആരോഗ്യപരിപാലന രംഗത്ത് അവര്‍ക്കുള്ള നിര്‍ണ്ണായക പങ്കും’ എന്ന വിഷയത്തെക്കുറിച്ച് ദേശീയ വിദഗ്ദ്ധരുടെ ദ്വിദിന സമ്മേളനം ഈമാസം4 – 5 തീയതികളില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംഘടിപ്പിക്കും.
നാഷണല്‍ ഇനീഷ്യേറ്റീവ് എന്ന കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള സമിതിയാണ് ഇതിന് നേത്യത്വം വഹിക്കുന്നത്. മന്ത്രി കെ. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ കവിത നാരായണ്‍, വി.ഡി.സതീശന് എംല്‍എ, ഡോ. കെ. ഇളങ്കോവന്, ഡോ. വിശ്വാസ് മേത്ത എന്നിവര്‍ പങ്കെടുക്കും. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന് നായര്‍ എന്നിവരും പങ്കെടുക്കും.
റേഡിയോളജി ആന്റ് ഇമേജിങ്ങ് ടെക്നോളജി, റേഡിയേഷന് തെറാപ്പി ടെക്നോളജി തെറാപ്പി, ഡയാലിസിസ് ടെക്നോളജി തുടങ്ങിയ അലൈഡ് ഹെല്‍ത്ത് പ്രൊഫഷണല്‍ കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കുകയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: