കേപ്ടൗണ്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന ദക്ഷിണാഫ്രിക്കയുടെ നോര്‍മന്‍ ഗോര്‍ഡന്‍ അന്തരിച്ചു. 103 വയസ്സായിരുന്നു. ജോഹന്നസ്ബര്‍ഗിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഗോര്‍ഡന്റെ 103-ാം പിറന്നാള്‍ ആഘോഷം. 1938-39 കാലത്ത് ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ അഞ്ച് ടെസ്റ്റിലും 1939 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പത്ത് ദിവസത്തെ ടൈംലെസ് ടെസ്റ്റിലും ഗോര്‍ഡന്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. ടൈംലെസ് ടെസ്റ്റില്‍ എട്ട് പന്ത് വീതമുള്ള 92.2 ഓവറാണ് ഫാസ്റ്റ് ബൗളറായിരുന്ന ഗോര്‍ഡന്‍ എറിഞ്ഞത്. ഒരേ ഒരു ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് നോര്‍മന്‍ കളിക്കാനായത്. അഞ്ച് ടെസ്റ്റില്‍ നിന്ന് ഇരുപത് വിക്കറ്റും 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 126 വിക്കറ്റും ഗോര്‍ഡന്‍ സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: