ഹരാരെ: സിംബാബ്വെയില് നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്ക് വിജയം. ദക്ഷിണാഫ്രിക്കയെ 62 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ മികച്ച വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചകൂട്ടി. 85 റണ്‍സെടുത്ത ഹ്യൂഗ്സും 86 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാര്‍ഷും മികച്ച പ്രകടനം നടത്തി. സ്മിത്ത് 36ഉം ജോര്‍ജ് ബെയ്ലി 32ഉം റണ്‍സെടുത്തു.
283 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 44 ഓവറില്‍ 220 റണ്‍സിന് ഓള് ഒൗട്ടായി. 109 പന്തില്‍ നിന്ന് 126 റണ്‍സ് നേടിയ ഡു പ്ലെസിസ് ഒഴികെ മാറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മിച്ചല്‍ ജോണ്‍സണും ഗ്ലെന്‍ മാക്സ്വെല്ലും റിച്ചാര്‍ഡ്സണും മാര്‍ഷും മികച്ച ബൗളിംഗ് കാഴ്ചവെച്ചു. മിച്ചല്‍ മാര്‍ഷാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: