കല്യാണ്‍ ജ്വല്ലേഴ്സിന്റെ 29-ാ‍മത്‌ ഷോറൂം മംഗലാപുരത്ത്‌

Saturday 1 October 2011 9:27 pm IST

കോട്ടയം: പ്രമുഖ ജ്വല്ലറി ബ്രാന്റായ കല്യണ്‍ ജ്വല്ലേഴ്സിന്റെ 29-ാ‍മത്‌ ഷോറൂം മംഗലാപുരത്ത്‌ ഒക്ടോബര്‍ 2 ന്‌ ആരംഭിക്കും. കല്യാണിന്റെ കര്‍ണ്ണാടക ബ്രാന്റ്‌ അംബാസഡറും പ്രശസ്ത തമിഴ്‌ ചലച്ചിത്രതാരവുമായ ശിവരാജ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
രണ്ട്‌ നിലകളില്‍ 15000 ല്‍ പരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മംഗലാപുരത്തെ ഏറ്റവും മികച്ച ജ്വല്ലറി ഷോറൂമാണ്‌ കല്യാണ്‍ ജ്വല്ലേഴ്സ്‌ ആരംഭിക്കുന്നത്‌. താഴത്തെ നിലയില്‍ രണ്ട്‌ ലക്ഷത്തില്‍പരം സ്വര്‍ണ്ണാഭരണങ്ങള്‍. എല്ലാം ബിഐഎസ്‌ 916 സ്വര്‍ണ്ണത്തില്‍ തീര്‍ത്തവ. കൂടാതെ ബ്രാന്റഡ്‌ സ്വര്‍ണ്ണാഭരണങ്ങളും. മുകളിലെ നിലയില്‍ വജ്രം, പ്ലാറ്റിനം എന്നിങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേക കൗണ്ടറുകളില്‍ വിപുലമായ ആഭരണശ്രേണി ഒരുക്കിയിരിക്കുന്നതായി മാനേജിംഗ്‌ ഡയറക്ടര്‍ ടി.എസ്‌. കല്യാണരാമന്‍ പറഞ്ഞു.