പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു കൊന്നു

Wednesday 3 September 2014 5:10 pm IST

കൊല്‍ക്കത്ത: നാട്ടുകൂട്ടത്തില്‍ അച്ഛനെ വിചാരണ ചെയ്യുന്നത് തടസ്സപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ട്രെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.ദുപ്ഗുരി ഗ്രാമത്തിലാണ് സംഭവം. നാട്ടുകൂട്ടത്തില്‍ അച്ഛനെ പരിഹസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് കാര്‍ഷികാവശ്യത്തിനായി ട്രാക്ടര്‍ വാടകയ്‌ക്കെടുത്തിരുന്നു.ട്രാക്ടറിന്റെ വാടക കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് ഉടമ  നാട്ടുകൂട്ടത്തില്‍ പരാതി നല്‍കി.അച്ഛനെ വിചാരണ ചെയ്യുന്ന സമയത്ത് ചിലര്‍ അച്ഛനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയും ദൂരേ സ്ഥലത്തേക്ക് വലിച്ചുകൊണ്ട് പോവുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ ആരും കണ്ടിട്ടില്ല. പിന്നീട് ുലര്‍ച്ചെ പെണ്‍കുട്ടിയുടെ മൃതദേഹം ട്രെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.