ശാസ്ത്രം

Wednesday 3 September 2014 8:43 pm IST

നിങ്ങളുടെ ശരീരത്തിന്റെ, മനസ്സിന്റെ, ജീവിതത്തിന്റെ എല്ലാത്തിന്റെയും സ്വഭാവം എല്ലാം, ജീവിതമാകെ തന്നെ നിങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ സൃഷ്ടിച്ച് നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിന്റെ കീഴില്‍ കൊണ്ടുവരാനുള്ള സാധ്യതയാണ് യോഗ എന്ന ശാസ്ത്രം. ഏതു ഗര്‍ഭപാത്രത്തിലായിരിക്കണം ഇനി നിങ്ങള്‍ ജനിക്കേണ്ടത് എന്ന തീരുമാനംപോലും നിങ്ങളുടെ കൈപ്പിടിയിലാവുന്ന പരിധിവരെ. അക്കാര്യം വരെ തീരുമാനിക്കാനുളള ചൈതന്യമുണ്ടാവും നിങ്ങള്‍ക്ക്. ഇതിനുപിന്നില്‍ ഒരു ശാസ്ത്രമുണ്ട്. എപ്പോള്‍ ജനിക്കണമെന്ന്, എപ്പോള്‍ മരിക്കണമെന്നുപോലും നിങ്ങള്‍ക്ക് നിശ്ചയിക്കാന്‍ കഴിയും. അതിന്റെ പിന്നിലും ഒരു ശാസ്ത്രമുണ്ട്. ഇത് ആന്തരികമായ ഒരു ശാസ്ത്രമാണ്. നമ്മള്‍ ഇതിനെ യോഗ എന്നു വിളിക്കുന്നു. അങ്ങനെയുള്ളൊരു സാധ്യത മനുഷ്യനുണ്ട്. -സദ്ഗുരു ജഗ്ഗിവാസുദേവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.