പ്രതിഷേധ പ്രകടനം നടത്തി

Saturday 1 October 2011 10:32 pm IST

പെരുമ്പാവൂര്‍: ചേലാട്‌ ഗവണ്‍മെന്റ്‌ പോളിടെക്നിക്കില്‍ രണ്ട്‌ എബിവിപി പ്രവര്‍ത്തകരെ കാമ്പസ്‌ ഫ്രണ്ടുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കൂവപടിയില്‍ സംഘ പരിവാറിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കൂവപ്പടി കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം വല്ലം കവല ചുറ്റി ഐമുറി കവലയില്‍ അവസാനിച്ചു. താലുക്ക്‌ കാര്യാവാഹ്‌ വിനോദ്‌ ഒക്കല്‍, അഡ്വക്കേറ്റ്‌ കെ.സി. മുരളിധരന്‍, പി.എസ്‌. വേണുഗോപാല്‍, ബിജെപി നേതാക്കളായ കെ.ജി. പുരുഷോത്തമന്‍, എസ്‌.ജി. ബാബുകുമാര്‍, കെ. രമേഷ്കുമാര്‍, സന്ദീപ്‌, പ്രകാശ്‌ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി. ഡിവൈഎഫ്‌ഐയും എന്‍ഡിഎഫും ചേര്‍ന്ന്‌ നടത്തിയ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.