ഗായത്രി ആര്‍. സുരേഷ് മിസ് കേരള

Thursday 4 September 2014 12:12 pm IST

ആലപ്പുഴ: മിസ് കേരളയായി തൃശ്ശൂര്‍ സ്വദേശി ഗായത്രി ആര്‍. സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണര്‍അപ് ആയി ത്യശ്ശൂരില്‍ നിന്ന് തന്നെയുള്ള കൊഞ്ചിത ജോണും സെക്കന്‍ഡ് റണ്ണര്‍അപ് ആയി കൊച്ചി സ്വദേശി ജനിതാ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ വിജയ കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ കേരളത്തിലും പുറത്തുമുള്ള 22 മലയാളി സുന്ദരികളാണ് മത്സരത്തിനുണ്ടായിരുന്നത്. അവസാന റൗണ്ടില്‍ എത്തിയ അഞ്ചുപേരില്‍നിന്നാണ് ഗായത്രി സുരേഷ് കിരീടമണിഞ്ഞത്. മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, പെര്‍ഫെക്ട് ടെന്‍ കിരീടങ്ങള്‍ കൊഞ്ജിത ജോണും ബെസ്റ്റ് ക്യാറ്റ് വാക്ക്, ബ്യൂട്ടിഫുള്‍ ഐയ്‌സ് കിരീടങ്ങള്‍ ജനിതാ തോമസും നേടി. മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ ആയി ജനനി മരിയ ആന്റണിയും ബ്യൂട്ടി ഫുള്‍ സ്‌മൈല്‍ ആയി പ്രിയങ്ക മേനോനും കണ്‍ജീനിയാലിറ്റിയായി ഷാരോണ്‍ സോബി വര്‍ഗീസും ഫോട്ടോജെനിക് ആയി സുകന്യ സുധാകരനും ടാലന്റഡ് ആയി വര്‍ണ സമ്പത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇംപ്രസാരിയോയും റിലയന്‍സ് ട്രെന്‍ഡ്‌സും ചേര്‍ന്നാണ് മിസ് കേരള മത്സരം സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.