തിരുവനന്തപുരം: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവം കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറാണ് പി സദാശിവം. രാവിലെ ഒന്‍പതിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഷീലാ ദീക്ഷിത് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് തമിഴ്നാട് സ്വദേശിയായ സദാശിവം ഗവര്‍ണറായി ചുമതലയേറ്റത്. ഗവര്‍ണറായി നിയമിതനാവുന്ന രാജ്യത്തെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് സദാശിവം. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിയായ സദാശിവം ഈ വര്‍ഷം ഏപ്രിലിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ എ. പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, ഷിബു ബേബിജോണ്‍, സ്പീക്കര്‍ ജി. കാര്ത്തികേയന്, ജില്ലാ ജഡ്ജി കെ.പി. ഇന്ദിര, സദാശിവത്തിന്റെ ഭാര്യ സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം പ്രതസിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. എന്നാല്‍ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിക്കാത്തതിനാലാണ് പങെടുക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: