ഹൈദരാബാദ്: ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ ദേശീയ പതാകയെ അപമാനിച്ചതിന് പോലീസ് കേസ്. മല്ലികാ ഷെരാവത്ത് ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് രണ്ടുപേര്‍ നല്കിയ പരാതിയിലാണ് ഹൈദരാബാദ് പോലീസ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ‘ഡേര്‍ട്ടി പൊളിറ്റിക്സി’ന്റെ പോസ്റ്ററില്‍ ദേശീയ പതാക അണിഞ്ഞു പ്രത്യക്ഷപ്പെട്ടതാണ് താരത്തിനെ വെട്ടിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: