അത്യന്താധുനിക ചികിത്സാസൗകര്യം സാധാരണക്കാര്‍ക്ക്‌ ലഭ്യമാക്കണം

Saturday 1 October 2011 10:34 pm IST

അങ്കമാലി : ആരോഗ്യരംഗത്ത്‌ ലോകത്തെവിടെയും ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്ത്‌ ഉണ്ടെങ്കിലും അത്‌ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകുന്നില്ലായെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനവും കേരളത്തിലെ ഏറ്റവും വലിയ നേത്രചികിത്സാ സമുച്ചയവും ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കാത്ത ചികിത്സാ സൗകര്യങ്ങള്‍ താഴെ തട്ടുകളിലേക്ക്‌ എത്തിച്ചേരുവാന്‍ ഒരു വെല്ലുവിളിയായി സ്വീകരിച്ച്‌ നാം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ മേല്‍ത്തട്ടുകാര്‍ക്ക്‌ മാത്രം ലഭിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യരംഗത്തെ സൗകര്യങ്ങളൊക്കെ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്്‌ ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ്‌ വകുപ്പ്‌ മന്ത്രി കെ. ബാബു, കെ. പി. ധനപാലന്‍ എം.പി., മുന്‍ ഗതാഗത മന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എ., അങ്കമാലി നഗരസഭ ചെയര്‍മാന്‍ സി. കെ. വര്‍ഗീസ്‌, എല്‍.എഫ്‌. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. ചെറിയാന്‍ ജോസഫ്‌, ഫെഡറല്‍ ബാങ്ക്‌ എം.ഡി. ശ്യാം ശ്രീനിവാസന്‍, ഡോ. തോമസ്‌ ചെറിയാന്‍, പട്രീഷ്യ ഫര്‍ഗൂസന്‍, ഡോ. റാത്തോര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയയതായി തുടങ്ങുന്ന നേത്ര ചികിത്സാ സമുച്ചയത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ക്ലിനിക്കുകളായ ഗോര്‍ണിയ ക്ലിനിക്ക്‌ ആന്റ്‌ റിഫ്രാക്ടീവ്‌ എറര്‍ കറക്ഷന്‍ ക്ലിനിക്‌, റെറ്റിന ആന്റ്‌ വിട്രിയസ്‌ ക്ലിനിക്‌, റെറ്റിനോപ്പതി ഓഫ്‌ മെച്ചൂരിറ്റി ക്ലിനിക്‌, ഗ്ലോക്കോമ ക്ലിനിക്‌, പ്രീഡിയാട്രിക്‌ ഒഫ്താല്‍മോളജി ക്ലിനിക്‌, സ്ക്വിന്റ്‌ ക്ലിനിക്‌, ന്യൂറോ ഓഫ്താല്‍മോളജി ക്ലിനിക്‌, യുവിയ ക്ലിനക്‌, കോണ്‍ട്രാക്ട്‌ ലെന്‍സ്‌ ക്ലിനിക്‌, ഒക്കുലോ പ്ലാസ്റ്റ്‌ ആന്റ്‌ ഒക്കുലാര്‍ പ്രോസ്തെറ്റിക്‌ ക്ലിനിക്‌, ലോ വിഷന്‍ എയ്ഡ്‌ ക്ലിനിക്‌, കാറ്ററാക്ട്‌ ക്ലിനിക്‌, ഒപ്റ്റിക്കല്‍ സെന്റര്‍, കമ്പ്യൂട്ടര്‍ വിഷന്‍ ക്ലിനിക്‌ ടെലി ഒഫ്താല്‍മോളജി, ഐ ബാങ്ക്‌, കമ്മ്യൂണിറ്റി ഒഫ്താല്‍മോളജി തുടങ്ങിയവയാണ്‌ പുതിയതായി പ്രവര്‍ത്തനം ആരംഭിച്ചരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.