ശ്രീനഗര്‍: മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. ഇതുമൂലം പല സ്ഥലങ്ങളിലും ഗതാഗതം താറുമാറായി. കാശ്മീരിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ചെറുതും വലതുമായ 1200 ഓളം വാഹനങ്ങള്‍ പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: