പെരുമ്പാവൂര്‍: ഓണക്കാലത്ത് വില്പനക്കായി കടത്തികൊണ്ടുപോകുവാന്‍ ശ്രമിച്ച 70 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടി. കുന്നത്തുനാട് താലൂക്ക് ഐരാപുരം വില്ലേജ് കരയില്‍ കുഞ്ഞിപ്പുരക്കല് വീട്ടില്‍ വാസു മകന് വിഷ്ണു, മഴുവന്നൂര്‍ വില്ലേജ് ചീനിക്കുടി കരയില്‍ നമ്പ്യാപറമ്പില്‍ വീട്ടില്‍ കുമാര്‍ മകന് രാജേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യം കടത്തുവാനായി ഉപയോഗിച്ച ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: