നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിച്ച് യുവാവ് മരിച്ചു. കൊടങ്ങാവിള സ്വദേശി സുധീഷ്(24) ആണ് മരിച്ചത്. ഇയാളോടെപ്പം ബൈക്കില്‍ യാത്ര ചെയ്ത സഹയാത്രികന് ഗുരുതരമായ പരിക്കുകളോടെ തിരുവന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. തോവളയില്‍ നിന്ന് പൂക്കള്‍ വാങ്ങാനായി ബൈക്കില്‍ പോയതായിരുന്നു ഇരുവരം.നെയ്യാറ്റിന്‍കര കൃഷ്ണപുരത്തിന് സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സുധീഷ് മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: