കൊച്ചി: കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകക്കേസ് സിബിഐക്ക് വിട്ടതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബന്ധുക്കളുടെകൂടി ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടുന്നത്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഭാര്യ രമയുടെ ആവശ്യം പരിഗണിച്ചാണ് കേസ് പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ മികച്ച അന്വേഷണം നടക്കണമെന്നത് സര്‍ക്കാരിന്റെ നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: