പറവൂര്‍: ബിജെപി പുത്തവേലിക്കര പഞ്ചായത്ത് കമ്മറ്റി അഞ്ഞൂറുപേര്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. പുത്തന്‍വേലിക്കര സുനില്‍ ഹാളില്‍ നടന്ന ഓണക്കിറ്റ് വിതരണം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പുത്തന്‍വേലിക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. മുരളീധരന്, സെക്രട്ടറി എം.എ. ബ്രഹ്മരാജ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ.എസ്. പുരുഷോത്തമന്, മണ്ഡലം പ്രസിഡന്റ് പി.എസ്. അജി, പി.സി. അശോകന്, കെ.സി. സന്തോഷ്, കെ.സി. ചന്ദ്രേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: