യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിച്ചു

Saturday 6 September 2014 9:39 pm IST

കൊച്ചി: സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച തൃക്കാക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈറ്റില ജംഗ്ഷനിലെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടി ഉപരോധിച്ചു. ഉപരോധസമരം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ജി. നായര്‍ അധ്യക്ഷത വഹിച്ചു. ഉപരോധസമരത്തില്‍ നേതാക്കളായ മണ്ഡലം ജനറല്‍ സെക്രട്ടറി മുകേഷ് എം.വൈറ്റില, ആന്റണി വി.ഡി, ഒ.കെ. പ്രതീഷ് കുമാര്‍, രാജേഷ്, മധു കൊല്ലേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപരോധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ ബിവറേജസ് ഔട്ട്‌ലെറ്റും പൂട്ടിച്ചു. ആശുപത്രിപ്പടിയില്‍നിന്നും പ്രകടനമായി വന്നാണ് പ്രവര്‍ത്തകര്‍ മദ്യവിതരണശാല ഉപരോധിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗം കെ.പി. സുബ്രഹ്മണ്യന്‍ സമരം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അരുണ്‍ കല്ലാത്ത് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.ആര്‍. ശ്രീകുട്ടന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം യു. മധുസൂദനന്‍, മഹിളാമോര്‍ച്ച മണ്ഡലം അധ്യക്ഷ രാധിക രാജേന്ദ്രന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ കെ.എസ്. സുജിത്ത്, നഗരസഭാ കൗണ്‍സിലര്‍ ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണിക്കുട്ടന്‍ സ്വാഗതവും ബിജെപി ഏരിയാ ജനറല്‍ സെക്രട്ടറി ഇ.ഡി. അനില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി. പ്രകടനത്തിന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. സുനില്‍ കുമാര്‍, ബിജെപി ടൗണ്‍ ഏരിയാ പ്രസിഡന്റ് എസ്. രാജേഷ്, ആര്‍. ശ്രീകാന്ത്, ഇ.എസ്. സരുപ്, മുരുകേശന്‍, അനില്‍.വി.വി എന്നിവര്‍ നേതൃത്വം കൊടുത്തു. ഉത്രാട നാളിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആലുവയിലെ ബിവേറേജ്‌സ് ഔട്ട്‌ലൈറ്റ് അടപ്പിച്ചു. മുദ്രവാക്യം മുഴക്കിയെത്തിയ പ്രവര്‍ത്തകര്‍ മദ്യത്തിനായി ക്യൂവില്‍ നിന്നവരെ മാറ്റി ഔട്ട്‌ലെറ്റിന്റെ ഷട്ടര്‍ അടയ്ക്കും ചെയ്തു. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. യുവമോര്‍ച്ച നിയോകമണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ്, കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി രാജീവ് മുതിരാക്കാട്, നിയോകമണ്ഡലം ജനറല്‍ സെക്രട്ടറി പി.എം. രാകേഷ്, എ.ആര്‍. രാജീവ്, വി.എസ്. സുനില്‍, ടി. സുജിത്ത് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. യുവമോര്‍ച്ച പറവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിര്‍മ്മല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് ശിവന്‍ മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച നേതാക്കളായ യദുകൃഷ്ണന്‍, രതീഷ്, കൃഷ്ണദാസ്, സജിത്ത് മൂത്തകുന്നം, ഉണ്ണി കുമാരമംഗലം, അരുണ്‍ വേണുഗോപാല്‍, ബൈജു മൂത്തകുന്നം, ദിപുലാല്‍, ഷിജോ പട്ടണം, സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ജോഷി, നേതാക്കളായ രമേശന്‍, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.