ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പ്രളയത്തില്‍ മലയാളികളും കുടുങ്ങിയതായി റിപ്പോര്‍ട്ട. തലസ്ഥാനമായ ശ്രീനഗറിലെ പ്രളയ മേഖലയില്‍ എഴുപതോളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. സംഘത്തില്‍ ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രന് നായരും മലയാളി നടി അപൂര്‍വ ബോസും കുടുങ്ങിയതായി ബന്ധുക്കള്‍. ഞായറാഴ്ച മുതല്‍ അപൂര്‍വയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അമ്മ പറഞ്ഞു. കഴിഞ്ഞ മാസം 31 നാണ് 15 പേരടങ്ങുന്ന സംഘം കാഷ്മീരില്‍ ട്രക്കിംഗിന് പോയത്. ഇവര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു.
20 പേര്‍ക്ക് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നു പുറത്തുവരാനായിട്ടില്ല. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയം കൂടുതല്‍ ദുരന്തം വിതച്ച തെക്കന്‍ കാശ്മീരിലും ശ്രീനഗറിലും ബക്ഷിനഗറിലും രാജ് നഗറിലുമാണ് രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: