സുബ്രതോ റോയിക്ക് ഹോട്ടലുകള്‍ വില്‍ക്കാന്‍ സമയം അനുവദിച്ചു

Monday 8 September 2014 8:17 pm IST

ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ജയിലിലായ സഹാറാ ഗ്രൂപ്പ് മുന്‍ മേധാവി സുബ്രതോ റോയിക്ക് ആഡംബര ഹോട്ടലുകള്‍ വില്‍ക്കാന്‍ സുപ്രീം കോടതി സമയം അനുവദിച്ചു. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്താന്‍ ഹോട്ടലുകള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് സുബ്രതോ റോയി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലണ്ടനിലേയും ന്യൂയോര്‍ക്കിലെയും ഹോട്ടലുകള്‍ വില്‍ക്കുവാനാണ് സുബ്രതോ റോയി ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.