നാടിനെ പീതസാഗരമാക്കി ശ്രീനാരായണ ജയന്തി ആഘോഷം

Monday 8 September 2014 10:33 pm IST

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപതാമത് ജയന്തി ആഘോഷം ജില്ലയിലെ വിവിധ എസ്എന്‍ഡിപി യൂണിയനുകളുടെ കീഴിലുള്ള ശാഖകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ മുതല്‍ ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക പൂജകളും, സമൂഹ പ്രാര്‍ത്ഥനകളും, പായസനേര്‍ച്ച ,കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ .ഘോഷയാത്ര, ജയന്തി സമ്മേളനം എന്നിവ നടന്നു. വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളില്‍ യൂണിയനുകളുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. പീതപതാകകളും കൊടിതോരണങ്ങളും ജില്ലയുടെ ഭൂരിപക്ഷം പ്രദേശങ്ങളും അലംകൃതമായിരുന്നതിനാല്‍ നാടും നഗരവുംമഞ്ഞ പ്രഭയില്‍ മുങ്ങി. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രപ്രതിഷ്ഠ നടത്താന്‍ ഗുരുദേവന്‍ എത്തിയതിന്റെ ഓര്‍മ പുതുക്കുന്ന ശ്രീനാരായണ ജയന്തി മത്സര വള്ളംകളി കുമരകം കോട്ടത്തോട്ടില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു .ചലച്ചിത്രതാരം സുരേഷ് ഗോപി സമ്മാനദാനം നടത്തി. വിവിധ യൂണിയന്‍ ആസ്ഥാനങ്ങളില്‍ നടന്ന ജയന്തി ഘോഷയാത്രകളില്‍ല്‍ സ്തീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ പങ്കെടുത്തു. ഗുരുദേവന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്ന പ്ലോട്ടുകള്‍ ഘോഷയാത്രകള്‍ക്ക് കൊഴുപ്പേകി. കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ നാഗമ്പടം മഹാദേവക്ഷേത്രത്തില്‍ രാവിലെ മുതല്‍ നടന്ന പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. എസ്എന്‍ഡിപി യോഗം പാമ്പാടി സൗത്ത് കാഞ്ഞിരക്കാട്ട് ശാഖയില്‍ ഗുരുപൂജയോടെ ആഘോഷപരിപാടികള്‍ നടത്തി. ജയന്തി സമ്മേളനം പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സിജു.കെ.ഐസക്ക് ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വന്‍ ജയന്തി സന്ദേശം നല്‍കി. മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു സതീഷ് ആശ്രയപദ്ധതി ഉദ്ഘാടനം ചെയ്തു. നീണ്ടൂര്‍ അരുണോദയം ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ജയന്തി ആഘോഷം നടത്തി. ക്ഷേത്രാങ്കണത്തില്‍ നിന്നും ജയന്തി വിളമ്പര വാഹന ഘോഷയാത്രയെ, തുടര്‍ന്ന് പ്രസാദമൂട്ട് നടന്നു. എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ കൗണ്‍സിലര്‍ എം.പി.പ്രകാശ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജയന്തി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ഗുരു?ദേ?വ?ന്റെ? മഹാസമാധി ദിനമായ 21 വരെ പ്രഭാഷണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. തളിയില്‍ കോട്ട ശാഖയില്‍ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതല്‍ കലാകായിക മത്സരങ്ങള്‍ നടത്തി.ഉച്ചക്ക് ദൈവദശക മന്ത്ര സമൂഹാര്‍ച്ചന,പ്രസാദമൂട്ട് നടന്നു.സാംസ്‌കാരിക സമ്മേളനം യൂണിയന്‍ കൗണ്‍സിലര്‍ എ.ബി.പ്രസാദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.വി.ബിജു അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് വി.ജയകുമാര്‍, യൂണിയന്‍ കമ്മറ്റി അംഗം എം.ഡി.സതീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. കൈപ്പുഴതെക്ക് ശാഖയില്‍ സമൂഹപ്രാര്‍ത്ഥന,ഗുരുപൂജ, ഘോഷയാത്ര ജയന്തി സമ്മേളനം.എന്നിവ നടന്ന. എസ്എന്‍ഡിപി യോഗം യൂണിയന്‍ കൗണ്‍സിലര്‍ എം.പി.പ്രകാശ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പെരുമ്പായിക്കാട് ശാഖായങ്കണത്തില്‍ നിന്ന് ഉച്ചകഴിഞ്ഞ് നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തിലേക്ക് ഗുരുദേവ ജയന്തിഘോഷയാത്ര നടത്തി. മൂലവട്ടം: ശാഖയില്‍ ശ്രീനാരായണഗുരുദേവ ജയന്തി സമ്മേളനത്തില്‍ മെട്രോവാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍.ഗോപീകൃഷ്ണന്‍ ജയന്തി സന്ദേശവും ഘോഷയാത്ര അവാര്‍ഡുദാനവും നിര്‍വഹിച്ചു. സി.സി.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. തോട്ടയ്ക്കാട് തെക്ക് ശാഖയില്‍ വിശേഷാല്‍ പൂജ, വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുഭാഗവത പാരായണം , വിദ്യാഭ്യാസ അവാര്‍ഡ് വിതരണം തുടങ്ങിയ ചടങ്ങുകള്‍ നടന്നു . വെള്ളൂര്‍ ശാഖയില്‍ ഗുരുദേവ കൃതികളുടെ ആലാപനം, പ്രസാദമൂട്ട്, ഗുരുദേവ ക്ഷേത്രസന്നിധിയില്‍ നിന്നും ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ നടന്നു. കൊങ്ങാണ്ടൂര്‍ ശാഖയില്‍ അമയന്നൂര്‍ റജിയുടെ പ്രഭാഷണം, ചതയദിന സമ്മേളനം വിദ്യാഭ്യാസ അവാര്‍ഡുവിതരണം എന്നിവ നടന്നു. പുലിക്കുട്ടിശ്ശേരി ശാഖയില്‍ ഗുരുദേവകീര്‍ത്തനാലാപനത്തോടെ ചതയദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.. ഘോഷയാത്ര , സമൂഹപ്രാര്‍ത്ഥന, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, , മഹാപ്രസാദമൂട്ട് തുടങ്ങിയ പരിപാടികളും നടന്നു . പാമ്പാടിസൗത്ത് മുളേക്കുന്ന് ശാഖയില്‍ ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, പൊതുസമ്മേളനം എന്നിവ നടന്നു . അഡ്വ.പ്രകാശ് പാമ്പാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം ശാഖയില്‍ ജയന്തി സമ്മേളനവും വിദ്യാഭ്യാസ കാഷ് അവാര്‍ഡ് വിതരണവും നടത്തി. ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്റ് കെ.വി.ശശികുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. എന്‍.സി പ്രെനി ജയന്തി സന്ദേശം നല്‍കി. പനച്ചിക്കാട് കുമാരനാശാന്‍ മെമ്മോറിയല്‍ ശാഖയിലെ ചതയ ദിന ഘോഷയാത്ര നടത്തി.. 101 പേര്‍ പങ്കെടുത്ത ദൈവ ദശക സമൂഹ സംഗീതാര്‍ച്ചന.നടന്നു .പൊതു സമ്മേളനം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. തിരുവാര്‍പ്പ് തെക്ക് 3358ാംനമ്പര്‍ ശാഖയില്‍ ചതയദിന ഘോഷയാത്രയും തുടര്‍ന്ന് ദൈവദശകരചനാശതാബ്ദി ആഘോഷവും വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു . വെള്ളൂര്‍ വടക്ക് ശാഖാക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും ശ്രീനാരായണഗുരുദേവ ജയന്തിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോട്ടയം യൂണിയനിലെ ആര്‍പ്പുക്കര മേഖലയിലുള്ളപുന്നത്തുറ, ആര്‍പ്പുക്കര തെക്ക്, കോലേട്ടമ്പലം, മണിയാപറമ്പ്, മെഡിക്കല്‍ കോളേജ്,പിണഞ്ചറക്കുഴി എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തില്‍ ഗുരുജയന്തിയാഘോഷം നടത്തി. ഏറ്റുമാനൂര്‍ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ചതയദിന ഘോഷയാത്രയും സമ്മേളനവും നടന്നു. നൂറുകണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും കുംഭകുടവും അകമ്പടി സേവിച്ചു. തുടര്‍ന്ന് ശാഖായോഗം ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ കൗണ്‍സിലര്‍ എം.ഡി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എന്‍. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുദിന സന്ദേശം രാജേന്ദ്രപ്രസാദ് നല്‍കി. കെ.എം. ഭരതന്‍, ബി.എന്‍. ശ്രീനിവാസന്‍, പി.എന്‍. വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂഞ്ഞാര്‍ - 108ാം നമ്പര്‍ ശാഖയില്‍ നടന്ന ചതയദനാഘോഷം വിവുലമായി ആചരിച്ചു. വിവിധ കരകളില്‍ നിന്നും ആയിരങ്ങള്‍ പങ്കെടത്ത ഘോഷയാത്ര പൂഞ്ഞാര്‍ ടൗണില്‍ എത്തിയതിനു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഗുരുപൂജക്ക് ബാബു നാരായണന്‍ നമ്പൂതിരി മഖ്യകാര്‍മ്മികത്വം വഹിച്ചു. തീക്കോയി - 2148ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, എസ്.എച്ച്. ഗ്രൂപ്പുകള്‍, കുടുംബയുണിറ്റ് എന്നിവയുടെ ആഭിുമഖ്യത്തില്‍ ചതയദിനാഘോഷം നടത്തി. ഗുരമന്ദിരത്തില്‍ നിന്നാരംഭച്ച ഘോഷയാത്ര ആച്ചൂക്കാവ് ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരിയില്‍ എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 160-ാംമത് ഗുരുദേവജയന്തി ആഘോഷിച്ചു.പരിപാടിയുടെ ഭാഗമായി യൂണിയന്റെ കീഴിലുള്ള 56 ശാഖായോഗങ്ങളുടേയും പോഷകസംഘടനകളുടേയും സംയുക്ത സഹകരണത്തോടെ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ ജയന്തിഘോഷയാത്രയില്‍ പീതാംബരവസ്ത്രധാരികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു യോഗം പ്രവര്‍ത്തകര്‍ പങ്കെടുത്തു.വൈകിട്ട് നാലിന് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും വിവിധവാദ്യമേളങ്ങളുടേയും നിരവധി നിശ്വലദൃശ്യങ്ങളും അകമ്പടിയോടെ നാലുമണിയോടെ ആരംഭിച്ച ഘോഷയാത്ര സമ്മേളന നഗരിയായ പെരുന്ന പ്രൈവറ്റ് സ്റ്റാന്റിലെ ശ്രീനാരായണ നഗറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ജയന്തി സമ്മേളനം സി.എഫ്്് തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ വി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി പി എം ചന്ദ്രന്‍,നഗരസഭാ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. വൈക്കത്ത് നടന്ന ജയന്തി സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ദിനേഷ്, സെക്രട്ടറി എം.പി. സെന്‍, എഡിജിപി പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാമപുരത്ത് നടന്ന ജയന്തി ഘോഷയാത്ര മന്ത്രി കെ.എം. മാണി ഫ്‌ളാഗ് ഓഫ് ചെയ്തു. ശാഖാ സെക്രട്ടറി എം.എന്‍. ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. മേലുകാവ് ശാഖയുടെ നേതൃത്വത്തില്‍ നടന്ന ജയന്തി ആഘോഷം എസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എം.സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാസ്താപുരം ക്ഷേത്രത്തില്‍ നടന്ന ജയന്തി സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് എ.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.