തലശേരി : വിവാഹ വാഗ്ദാനം നല്കി പതിനേഴുകാരിയായ ആദിവാസി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടിയേരി കോപ്പാലം വാക്കണ്ടി മലപ്പലായി ഹൗസില്‍ വി. സിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
ഒരുവര്‍ഷം മുമ്പ് ഫോണ്‍വഴിയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. രണ്ടു തവണ മഞ്ഞോടിയിലെ വീട്ടിലെത്തിയും പിന്നീട് മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
അഞ്ചുമാസം മുമ്പ് ഗര്‍ഭിണിയായ വിവരം യുവാവിനെ അറിയിച്ചിട്ടും തന്നെ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: