ഹനോയി: വടക്കന്‍ വിയറ്റ്നാമില്‍ കരോക്കെ ബാറില്‍ വിഷവാതകം ശ്വസിച്ച് ആറു പേര് മരിച്ചു. ആറുപേരെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ബണ്‍ മോണോക്സൈഡ് വിഷം ശ്വസിച്ചാണ് ആളുകള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ബാറില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായും ഇതില്‍ നിന്നും വന്ന വിഷ പുക ശ്വസിച്ചാണ് അപകടം ഉണ്ടായതെന്നും പോലീസ് പറഞ്ഞു.
അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ ബാറില്ത്തന്നെ കിടന്ന് ഉറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്നും ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: