ന്യൂദല്‍ഹി: ആര്‍എസ്എസ് നേതാവ് മനോജിന്റ കൊലപാതകം ദേശീയ തലത്തില്‍ ചര്‍ച്ച ആയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഈ മാസം 27 ന് കതിരൂര്‍ സന്ദര്‍ശിക്കും. മനോജിന്റെ കുടുംബത്തേയും അദ്ദേഹം കാണും.
സപ്തംബര്‍ ഒന്നിനാണ് ഒരു സംഘം സിപിഎം അക്രമികള്‍ മനോജിനെ വെട്ടികൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ബി ജെ പി പിറ്റേന്ന് സംസ്ഥാന ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് രാജ്നാഥ് സിങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെടുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൊലപാതകികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: