നിര്‍മ്മാണത്തിലെ അപാകത: ഷോപ്പിങ്ങ്‌ കോംപ്ളക്സിണ്റ്റെ നിര്‍മ്മാണം തടഞ്ഞു

Saturday 1 October 2011 11:19 pm IST

കടുത്തുരുത്തി : നിര്‍മ്മാണത്തിലെ അപാകത ചൂണ്ടികാട്ടി ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ ഷോപ്പിങ്ങ്‌ കോപ്ളക്സിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പിച്ചു. കുറുപ്പന്തറ മാര്‍ക്കറ്റിനുള്ളിലെ ഷോപ്പിങ്ങ്‌ കോംപ്ളക്സിണ്റ്റെ നിര്‍മ്മാണമാണ്‌ ജനങ്ങളുടെ പിന്തുണയോടെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ നിര്‍ത്തി വയ്പിച്ചത്‌. ഷോപ്പിങ്ങ്‌ കോംപ്ളക്സിണ്റ്റെ ഫൌണ്ടേഷന്‍ നിര്‍മ്മാണമാണ്‌ ഇന്നലെ ആരംഭിച്ചത്‌. രാവിലെ തുടങ്ങിയ കോണ്‍ക്രീറ്റിണ്റ്റെ കൂട്ട്‌ ശരിയല്ലെന്നും, ഇതിനുപയോഗിക്കുന്ന മെറ്റലിലും, എം സാണ്റ്റിലും ധാരാളം മണ്ണ്‌ കണ്ടെത്തിയതായും നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ സംഭവം ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ്‌ ബിജെപി നേതാക്കളായ ഗോപി, സജി ഇരവിമംഗലം എന്നിവര്‍ ചേര്‍ന്ന്‌ നാട്ടുകാരുടെ പിന്തുണയോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പിച്ചത്‌. തുടര്‍ന്ന്‌ പോലീസ്‌ എത്തി പ്രശ്നങ്ങള്‍ തിരക്കുകയും ബന്ധപ്പെട്ട അധികൃതരോട്‌ സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന്‌ സംഭവ സ്ഥലത്തെത്തിയ പഞ്ചായത്തിലെ എഞ്ചിനീയറും, പ്രസിഡണ്റ്റ്‌ ആന്‍സി സിബിയും ചേര്‍ന്ന്‌ ആലോചിച്ച്‌ പോലീസിണ്റ്റെ സാന്നിദ്ധ്യത്തില്‍ നിര്‍മ്മാണ പ്രവര്‍്ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇന്നലെ നടത്തിയ ഫൌണ്ടേഷണ്റ്റെ മുഴുവന്‍ കോണ്‍ക്രിറ്റും മാറ്റി പുതിയത്‌ ഇടണമെന്ന്‌ ബിജെപി നേതാക്കള്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ആന്‍സി സിബിയോട്‌ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ വാര്‍ഡില്‍ നടക്കുന്ന നിര്‍മ്മാണത്തില്‍ പോലും അപാകതയുണ്ടെന്നു തെളിഞ്ഞതായി ബിജെപി മാഞ്ഞൂറ്‍ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്റ്റ്‌ സജി ഇരവിമംഗലം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.