കോഴിക്കോട് : മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മദ്യനിരോധനം മൂലം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന കെ.എം. മാണിയുടെ അഭിപ്രായം ശരിയാണ്. ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തതാണ്.
യുഡിഎഫ് കൂട്ടമായി ആവിഷ്കരിച്ച മദ്യനയത്തില്‍ ഭേദഗതി വരുത്തേണ്ട ആവശ്യകത ഇല്ലെന്നും മദ്യ നയം നടപ്പിലാക്കുന്നതു മൂലമുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ കഴിയുമെന്നും മദീദ് പറഞ്ഞു.
സാധാരണക്കാരന് അമിതഭാരം അടിച്ചേല്പിക്കാതെ നികുതിവരുമാനം വര്ധിപ്പിക്കാനാവുമെന്നും കെപിഎ മജീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: