ദമാസ്ക്കസ്: വിശുദ്ധയുദ്ധത്തിനായി ക്രൈസ്്തവ മതം മാറി ബ്രിട്ടീഷ് യുവതികള്‍ സിറിയയിലേയ്ക്ക് പോയതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 60 യുവതികളാണ് സിറിയയിലേയ്ക്ക് പോയത്.
ബ്രിട്ടണിലെ ഒരു പ്രമുഖ പത്രമാണ് ബ്രിട്ടീഷ് യുവതികള്‍ ഐഎസ്ഐഎസ് ഭീകര്‍ക്കൊപ്പം യുദ്ധത്തിനായി പോയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ ഗ്ലാസ്ഗോയില്‍ താമസിക്കുന്ന പുരോഗമന ചിന്താഗതിയുള്ള ഇസ്ലാം മത വിശ്വാസികളായ മതാപിതാക്കളാണ് തങ്ങളുടെ 20 വയസുകാരി മകളും ഇത്തരത്തില്‍ യുദ്ധത്തിനായി പോയെന്ന് പത്രത്തോട് വെളിപ്പെടുത്തി.
സിറിയയിലേക്കു വിശുദ്ധയുദ്ധത്തിനായി കടന്നിട്ടുള്ള പെണ്‍കുട്ടികള്‍ എല്ലാം തന്നെ 18 വയസിനും 24 വയസിനും ഇടയിലുള്ളവരാണ്. പതിനാറു വയസുള്ള ഇരട്ട സഹോദരിമാരും രണ്ടു കുട്ടികളുടെ അമ്മയായവരും സിറിയയിലേക്കു പോയവരുടെ പട്ടികയില്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: