ഇസ്ലാമബാദ് : പാക്കിസ്ഥാനിലുണ്ടാകുന്ന പ്രളയങ്ങളുടെ മുഖ്യകാരണം ഭാരതത്തില്‍ നിര്‍മ്മിച്ചിട്ടുള്ള അണക്കെട്ടുകളാണെന്ന് ഹഫീസ് സയീദ്. മുബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാഅത്ത് ഉദ്ദവാ (ജെയുഡി) നേതാവുമാണ് സയീദ്.
കാശ്മീരില്‍ ഭാരതം ഒന്നിലധികം അണക്കെട്ടുകള്‍ നിര്‍മ്മിച്ചത് നദികളിലെ നീരൊഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാനില്‍ വെള്ളപ്പൊക്കത്തിനു വഴിവെച്ചത് ഇതാണെന്നുമെന്നാണ് സയീദ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: