ലെറ്റര്‍പാഡ്‌ മോഷ്ടിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്‌

Saturday 1 October 2011 11:21 pm IST

പാമ്പാടി: മഹിളാകോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡണ്റ്റ്‌ കൃഷ്ണകുമാരി ശശികുമാറിണ്റ്റെ ലെറ്റര്‍പാഡ്‌ താന്‍ മോഷ്ടിച്ചെടുത്ത്‌ വ്യാജരേഖ ചമച്ചതായി ചില മാദ്ധ്യമങ്ങളില്‍(ജന്‍മഭൂമിയിലല്ല) വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്‌ കോണ്‍ഗ്രസ്‌ കൂരോപ്പട മണ്ഡലം പ്രസിഡണ്റ്റ്‌ ഒ.സി.ജേക്കബ്ബ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹിളാകോണ്‍ഗ്രസ്‌ മണ്‍ലം പ്രസിഡണ്റ്റായിരുന്ന കുഞ്ഞൂഞ്ഞമ്മ കുര്യന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക്‌ മിനി മാത്യുവിനെ നോമിനേറ്റുചെയ്തു കൊണ്ടുള്ള കത്ത്‌ പ്രസിഡണ്റ്റ്‌ കൃഷ്ണകുമാരി തന്നെ ഡിസിസി ഓഫീസ്‌ സ്റ്റാഫ്‌ മുഖാന്തിരം മിനി മാത്യുവിന്‌ കൈമാറിയിട്ടുള്ള താണെന്നും തനിക്ക്‌ ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂരോപ്പടയില്‍ കാലങ്ങളായി നടന്നുവരുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന കുപ്രചരണങ്ങളാണ്‌ ഇങ്ങനെയൊരു വാര്‍ത്തക്കു പിന്നിലെന്നും ഒ.സി.ജേക്കബ്ബ്‌ അറിയിച്ചു. പഞ്ചായത്തംഗം സുരേഷ്‌ കല്ലടപ്പള്ളി, ബ്ളോക്ക്‌ മെമ്പര്‍ കുഞ്ഞ്‌ പുതുശേരി, മിനി മാത്യു തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.