കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ ഡിജിപി അറസ്റ്റില്‍. മുന്‍ ഡിജിപി രജത് മജുംദാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ശാരദാ ഗ്രൂപ്പ് സിഎംഡി സുദീപ്തോ സെന്നുമായി അടുത്ത ബന്ധമുള്ളയാളാണ് രജത്. കേസില്‍ ഉടന്‍ തന്നെ വിചാരണ ആരംഭിക്കും.
2013 ലാണ് ചിട്ടി തട്ടിപ്പ് പുറത്തുവരുന്നത്. ശാരദാ ഗ്രൂപ്പുമായി തൃണമൂല്‍ നേതാക്കള്‍ക്ക് പലര്‍ക്കും ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ സംഭവം രാഷ്ട്രീയ വിവാദമാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: